കോവിഡ് -19 മഹാമാരി മൂലം സാമ്പത്തിക കാർഷിക മേഖലകളിൽ വെല്ലുവിളികൾ നേരിടുന്ന കേരളത്തിന് ഇതിനെ അതിജീവിക്കുന്നതിനായി കാർഷിക മേഖലക്ക് ഒട്ടനവധി സംഭാവനകൾ നൽകുവാൻ സാധിക്കും . More
ഇത്തരത്തിൽ ബഹുജനങ്ങളെ കാർഷിക മേഖലയിലേക്ക് കൈപിടിച്ച് കൊണ്ട് വരുന്നതിനും അവർക്കാവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങൾ സമയ ബന്ധിതമായി കൈമാറുന്നതിനും ഇതിനു താല്പര്യപ്പെടുന്നവരുടെ വിവര ശേഖരം അത്യാവശ്യമാണ്. ഇതിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടാണ് കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഈ കർഷക രജിസ്ട്രേഷൻ പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്.